Tuesday, June 30, 2020

ഇറ്റ്സ് ഓക്കേ ,


..
എന്തരു ചെയ്യാൻ

ആഫ്റ്റർ ഓൾ

ഒരു പൂവല്ലേ

!!
മണമില്ലേ ?

ഗുണമില്ലേ ?

നിറമില്ലേ?

മുഗ്ദ്ധവും

മസൃണവുമല്ലേ?


ഞാനതിന്റെ

കമ്പൊരെണ്ണം പൊട്ടിച്ചു

.നിന്റെ തോട്ടത്തിൽ നിന്ന് ,

നീയറിയാതെ !

അതെ ,

കട്ടു !

..

മുള്ളും മുനയുമൊക്കെ യെന്ത്

നിന്റെയല്ലേ ?
നിന്റെ

പൂവിന്റെ ,

നിന്റെ

തോട്ടത്തിലെ

നിന്റെ

ചെടിയുടെയല്ലേ ?

കടച്ചിൽ

ഞാൻ സഹിച്ചു

.
അത് നട്ടു

.എന്റെ

(ഹൃദയത്തിലെ)

മണ്ണൊരുക്കി

കുഴിച്ചു വെച്ചു

.
പൂവാണിത്

.സൂക്ഷിച്ചു വെച്ചോണം

.അല്ല

അത് നീയെന്തു ചെയ്തെന്നായിരുന്നു

??

 

(ബഷീറിന്)

No comments:

Post a Comment