തോളോട് തോളല്ലാതെങ്ങുമില്ല
കയ്യീന്ന് കൈവിട്ടു ശീലമില്ല
അന്യോന്യം നോക്കി
മുഖം മിനുക്കും
ഞങ്ങള് രണ്ടാളും ചങ്ങാതി !
ഒറ്റപ്പാത്രത്തിൽ
വിളമ്പിയുണ്ണും
ഒറ്റപ്പായിന്മേൽ
കിടന്നുറങ്ങും
അത്രമേൽസ്നേഹിതർ ഞങ്ങളെന്നു
ചുറ്റിലെല്ലാർക്കും കുശുമ്പ് കൂട്ടും.
പൊട്ടക്കല്ലേറിലറിഞ്ഞു പൊട്ടി
മറ്റുള്ളോർ മുന്നിലെ കണ്ണാടി
ചോറിട്ട കിണ്ണത്തിൽ
വേലികെട്ടി
പങ്കിട്ട പായിലതിർത്തികെട്ടി
കണ്ടിട്ടൊന്നും
പിന്നെ മിണ്ടീട്ടില്ല
ചോദിച്ചിട്ടൊന്നും
പറഞ്ഞിട്ടില്ല .
എൻറെയാപ്പണ്ടത്തെക്കണ്ണാടി
എന്നാലുമിപ്പോഴും
ചങ്ങാതി.
ഞങ്ങള് രണ്ടാളാ ചങ്ങാതി
No comments:
Post a Comment