എവിടേയ്ക്കു രക്ഷപ്പെടാൻ!
ഒളിക്കാൻ ആൾക്കൂട്ടങ്ങളില്ല
അദൃശ്യപ്പെടാൻ തുറസ്സുകളും
എതിരെ
ഇടയ്ക്കാരോ
മുഖം മൂടി മനുഷ്യർ.
കനപ്പിച്ച ഭാഷ
കാലത്തിനപ്പുറം നോട്ടം
ഇന്നലെക്കണ്ടവരാവാം
നോക്കിയാൽ
ഒക്കെയും കണ്ണിലുണ്ട്
മൗനങ്ങളുടെയും
പരിഹാസങ്ങളുടെയും
പരദൂഷണങ്ങളുടെയും...
ചിരിക്കുന്നോ
അതോ!
കടപ്പല്ലു ഞെരിയ്ക്കുന്നോ
കണ്ണിന്റെ ഭാഷ
പഠിപ്പിക്കുന്ന
ഓൺലൈൻ
പള്ളിക്കൂടം
ഏതു ചാനലിൽ
വരും?
No comments:
Post a Comment