Monday, July 26, 2021

വിശദം പ്രക്ഷാളനം

 

വര്ണ്ണ  റെക്സീനിൽ 

വിരിഞ്ഞ കസാലയിൽ  

തൊള്ളതുറന്നു മലർന്നങ്ങനെ.

 

'ഉള്ളിലുണ്ടക്ഷരസർവസ്വവും

എന്നു പൊള്ള നാട്യം 

മുഖത്തേറ്റിവെച്ചങ്ങനെ  .

 

വാമൂടി കെട്ടുന്നു വൈദ്യനപ്പോൾ      

മോണച്ചതുപ്പുകൾ 

പല്ലിന്നിടുക്കുകൾ

അന്നനാളത്തിന്റെ വാതിലു കാട്ടാതെ .

നന്നായൊളിപ്പിച്ചു 

നാറ്റം വമിപ്പിച്ച  

സർവ പ്രപഞ്ചങ്ങൾ

തോണ്ടുന്നയാൾ     

തള്ളുപാത്രത്തിൽ 

മറിക്കുന്നയാൾ

  

No comments:

Post a Comment