Monday, July 26, 2021

വളരുന്നു


  

 

കുട്ടിക്കളിമ്പങ്ങൾ വിട്ടു 

മുതിരുന്നവൾ 

എത്രയോ വിസ്മയച്ചോദ്യങ്ങൾ 

കൺകളിൽ 

പൊട്ടി വിരിയുന്നുണ്ട് കൗതുകങ്ങൾ   

 സ്നേഹവാത്സല്യം പുരട്ടി-

ക്കരംനീട്ടിയോമനിക്കാനാഞ്ഞു

കൊഞ്ചി വിളിക്കവേ 

 കൈതട്ടി മാറുന്നു 

നോക്കു  വലുതായി  ഞാനെന്നു  

ഗൗരവം കൂട്ടുന്നു 

തലയുയർത്തി 

ത്തോളിനൊപ്പമെത്താൻ 

വലിഞ്ഞുയരുന്നു 

'വേണ്ട    കൊഞ്ചൽ വേണ്ടാ 

ശരിയ്ക്കുത്തരം വേഗം     തരികെന്നു 

കോർക്കുന്നു     

കൊച്ചുകാർക്കശ്യം .  

പെട്ടെന്നെനിക്കു മുറിഞ്ഞെന്നു തോന്നിയോ ! ? 

കുറ്റബോധം

മുഖം താഴ്ത്തി

യെൻ കൈത്തലം  മുത്തുന്നു

കഥ വേണ,മച്ഛമ്മക്കഥ -യെ ന്നവൾ 

കൊഞ്ചിയഭിനയിക്കുന്നു 

ഉം... പിന്നെ .. പിന്നെ 

പണ്ട് പണ്ടൊരു കാട്ടില് .. ??

പണ്ടേതോ രാജ്യത്ത് ?


No comments:

Post a Comment