Thursday, July 8, 2021

അംഗന ഞാനങ്ങു പോവതെങ്ങിനെ ...!


 

കുല'യാണെങ്കിൽ വെട്ടി

'ചന്ത'യ്ക്കും പുറപ്പെട്ടു

സന്ധ്യയാകുന്നു  താഴു -

ന്നിന്ധനട്ടാങ്കിൽ ലെവൽ

 

ഉണ്ടോ ബാറ്ററി സേവു  ചെ -

യ്യുന്നുന്നോപ്ഷനെങ്ങാനും?

സേവ് ? എന്ന്  ചോദ്യം വന്നാൽ

യെസ്സെന്നു ടിക്കും ഞാനും  !

 

അല്ല ,സർവ്വതും വീണ്ടും

ഒന്നെന്നു തുടങ്ങുവാൻ

സംഗതിവന്നാൽ പിന്നെ

എങ്ങനെ തുടങ്ങണം?

 

ഇന്നിൽ നിന്നല്ല-ല്ലി തേ

നിമിഷം തൊട്ട് ഉടൻ

പിന്നോട്ട് പോകാം പിന്നെ

വന്ന ദൂരങ്ങൾ ക്രമം

തെറ്റാതത്രയും താണ്ടി-

ത്തള്ളയിൽ  തിരിച്ചെത്തി

ഞാനായിട്ടിരട്ടിച്ചു 

വന്നൊരു കരുവിൽനി-

ന്നങ്ങനെ ഒന്നേയെന്നു

 

 

 

തുടങ്ങാം അപ്പോൾ അന്ന് -

 

കാലവും കൂടെത്തുമോ

താൻ മാത്രം പിൻപോകുമോ ?

ചന്തയിൽ നിന്നാവുമോ  

തുടക്കം? കുലയ്ക്കുമോ   ?

 

 

 (ജെ ദേവികയ്ക്ക് )

 

No comments:

Post a Comment