Monday, August 9, 2021

തരംഗജീവിതം

.


അക്ഷങ്ങൾക്കറ്റത്തെ

അമ്പടയാളം

അനന്തമാണിത്

എന്ന പ്രതീതിക്ക്

ധാരാളം മതി.

പലതരം വലുതുകളിൽ തുടങ്ങി

ചെറുതിലേക്കു ചുരുങ്ങിയ ചതുരങ്ങളാണ്

സൂക്ഷിച്ച്

ഒട്ടും കടുപ്പിക്കാതെ

വിസ്താരം പടർത്താതെ

ഒതുക്കി വരയ്ക്കണം.

കയറ്റച്ചരിവുകൾ

ഇറക്കത്തിന്റേതുമാണ്

തലകീഴ് കാണുന്നേരം

ശൃംഗമൊക്കെയും ഗർത്തം

തിരിച്ചു വായിച്ചാൽ

തുടക്കം ഒടുക്കമാവും

ആവൃത്തിയുടെ ഔന്നത്യങ്ങൾ

അനുപൂരക ദിശയിൽ

ക്രമംതിരിയും

നിശ്ചലപ്പരപ്പിലെ

ലംബക്കുതിപ്പ്

അനുപ്രസ്ഥമെന്ന്

ഓളമിളക്കും

അപരന്റെ സംഗീതം

കാതിൽ

അനുദൈർഘ്യമായി

കമ്പനം ചെയ്യും.

ക്ഷമിക്കണം

തികച്ചും ഭൗതീകമാണ്

അതിനാൽത്തന്നെ ആത്മീയവും


No comments:

Post a Comment